മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തിന്റെ ഭാഗമായി കലാമത്സരങ്ങള്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി രേഖ B നായര്‍, സംഘാടക സമിതിയംഗം Ns നീലകണ്ഠന്‍ നായര്‍ , പഞ്ചായത്തംഗം MN സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലളിത ഗാനം, കൊയ്ത്തുപാട്ട് , നാടന്‍പാട്ട് , മിമിക്രി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. കാര്‍ഷിക മേളയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ വിളംബരറാലി നടക്കും. പഞ്ചായത്ത് അതിര്‍ത്തിയായ നാടുകുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി പാലാ DySp K സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസിസ്സി പള്ളി പാരിഷ് ഹാളിലെ കാര്‍ഷികോത്സവ നഗറില്‍ പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മനുവല്‍ പതാക ഉയര്‍ത്തും. പ്രദര്‍ശന വിപണന മേള സഹകരണ ബാങ്ക് പ്രസിഡന്റ് MM തോമസ് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് MP കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തും. കര്‍ഷക സംഗമം, കര്‍ഷക സെമിനാര്‍, വിവിധ മത്സരങ്ങള്‍ എന്നിവ നടക്കും. വൈകിട്ട് 6 ന് 2 കലാസന്ധ്യ ഉദ്ഘാടനം സിനിമാ താരം അനൂപ് ചന്ദ്രന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച കാര്‍ഷികോത്സവ സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും കര്‍ഷക അവാര്‍ഡ് വിതരണവും സമ്മേളനവും നടക്കും. ജോസ് മാണി MP, മോന്‍സ് ജോസഫ് MLA , ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണ തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments