വിവിധ മേഖലകളില്‍ സുത്യര്‍ഹ സേവനം നടത്തിയവരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുത്തോലി പഞ്ചായത്ത് ആദരിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വിജയപഥം എന്ന ആദരിക്കല്‍ ചടങ്ങിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ നിര്‍വഹിച്ചു. സമൂഹത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെതിരെ പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. മക്കള്‍ അറിയാന്‍ മക്കളെ അറിയാന്‍ എന്ന പരിപാടിയില്‍ ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ ബിനോയ് തോമസ് ക്ലാസ് നയിച്ചു. ലഹരിയുടെ നീരാളി പിടുത്തത്തില്‍ നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കാം എന്നതായിരുന്നു ക്ലാസ് വിഷയം. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജയാ രാജു അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ ആയ രാജന്‍ മുണ്ടമറ്റം, പുഷ്പചന്ദ്രന്‍, ഫിലോമിന ഫിലിപ്പ് , ഷിജുമോന്‍ സി എസ് , എന്‍ കെ ശശികുമാര്‍ , എമ്മാനുവല്‍ പനയ്ക്കല്‍, ജിജി ജേക്കബ് , ശ്രീജയ എം പി , പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ വി കെ , റാണി ടീച്ചര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments