Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി യൂണിയന്റെയും അയര്‍ക്കുന്നം വികസനസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മൂഴിക്കല്‍ കടവിലെ ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ചെത്തിക്കുളം ടൂറിസം പ്രദേശത്ത്  സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ അയര്‍ക്കുന്നം വികസന സമിതി പ്രസിഡണ്ട് ജോയ് കൊറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജസ്റ്റിന്‍ ജോണ്‍ നടയില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മത്സരങ്ങളുടെ ഭാഗമായി സൗഹൃദ ഭോജന മത്സരം സംഘടിപ്പിച്ചു.  

ഉച്ചകഴിഞ്ഞ് നടന്ന അഖിലകേരള ചൂണ്ട ഇടീല്‍ മത്സരം അയര്‍ക്കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ പുന്നന്‍ കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം നടന്ന പൊതുസമ്മേളനം ചാണ്ടി ഉമ്മന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.  ജോയി കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി സെക്രട്ടറി അഡ്വക്കേറ്റ് കെഎസ് മുരളി കൃഷ്ണന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് അന്‍സാര്‍ ബഷീര്‍, ജോഷി വട്ടത്തറ ,ജോയിസ് കൊറ്റത്തില്‍.... രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു


Post a Comment

0 Comments