Breaking...

9/recent/ticker-posts

Header Ads Widget

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണസദ്യ



എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണസദ്യ ഒരുക്കി. തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷമാണ് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവോണ ദിവസം ഓണസദ്യ വിളമ്പുന്നത്. മന്ത്രി വി എന്‍ വാസവന്‍ ഓണസദ്യ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ തിരുവോണ സന്ദേശം നല്‍കി. എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിജു, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുംബിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമടക്കം 1500 പേര്‍ക്കാണ് തിരുവോണദിവസം എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് ഓണസദ്യ വിളമ്പിയത്. ഓണത്തോട് അനുബന്ധിച്ച് കാന്‍സര്‍ രോഗികള്‍ക്കായി തിരുവോണ വസ്ത്രങ്ങളും ട്രസ്റ്റ് വിതരണം ചെയ്തിരുന്നു.



Post a Comment

0 Comments