കേരള സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അഭിമുഖത്തില്‍ ഭരണങ്ങാനം ഓശാന മൗണ്ടില്‍ സംഘടിപ്പിച്ച സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ദ്വിദിന സഹവാസ ക്യാമ്പ് പാസ്സ്വേര്‍ഡിന് സമാപനമായി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ക്യാമ്പാണ് പാസ്സ്വേര്‍ഡ്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി കോളേജ് തലങ്ങളില്‍ കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണ് ക്യാമ്പ് നടപ്പിലാക്കിയത്.
അഭിരുചികള്‍ക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിനും, യോജിച്ച തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ക്ലാസ്സുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക നിര്‍വഹിച്ചു. സിസിഎംവൈ തൊടുപുഴ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഹസീന വി എന്‍, സി സി എം വൈ കാഞ്ഞിരപ്പള്ളി പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പുഷ്പ മരിയന്‍ എന്നിവര്‍ പങ്കെടുത്തുസംസാരിച്ചു.





0 Comments