മഹാബലിയും, വാമനനും ചെണ്ടമേളവുമായി പാലാ റവന്യൂ ഡിവിഷന്‍ ഓഫീസിലെ ഓണാഘോഷം വര്‍ണാഭമായി. റവന്യൂ ഡിവിഷന്‍ ഓഫീസിലെ ജീവനക്കാര്‍ പൂക്കളമൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണാഘോഷ പരിപാടി കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.
ആര്‍ഡിഒ ദീപ കെ.പി അധ്യക്ഷ ആയിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ ഷാഹിന രാമകൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷത്തിന് എത്തിയ കളക്ടറെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഓണക്കളികളും, ഓണപ്പാട്ടുമായ് ആഘോഷ പരിപാടികള്‍ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.





0 Comments