Breaking...

9/recent/ticker-posts

Header Ads Widget

പ്ലൈവുഡ് ഫാക്റ്ററി സ്ഥാപിക്കാനുള നീക്കത്തിനെതിരെ ജനകീയ സമര പ്രഖ്യാപന സമ്മേളനം



തലപ്പലം പഞ്ചായത്തില്‍ അഞ്ഞൂറ്റിമംഗലം  വാര്‍ഡില്‍ പ്ലൈവുഡ് ഫാക്റ്ററി സ്ഥാപിക്കാനുള നീക്കത്തിനെതിരെ ജനകീയ സമര പ്രഖ്യാപന സമ്മേളനം നടന്നു. അഞ്ഞൂറ്റിമംഗലത്ത് നടന്ന സമ്മേളനം തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍  കെ.ജെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. 

തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സ്റ്റെല്ലാ ജോയി, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി സണ്ണി, കയ്യൂര്‍ ക്രിസ്തുരാജ് ചര്‍ച്ച് വികാരി ഫാദര്‍ ജീവന്‍ കാളിക്കാട്ടില്‍, തലപ്പലം പഞ്ചായത്ത് മെംബര്‍മാരായ  സതീഷ് കെ.ബി, സുരേഷ് പി.കെ,  ബിജു കെ.കെ  കൊച്ചുറാണി ജെയിസണ്‍, ഭരണങ്ങാനം പഞ്ചായത്ത് മെംബര്‍ ബിജു എന്‍.എം പരിസ്ഥിതി പ്രവര്‍ത്തകനായ എബി ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. നാല് മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ താഴ്‌വാരത്ത് ഈ ഫാക്ടറി സ്ഥാപിച്ചാല്‍ ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന വിഷ വാതകങ്ങള്‍ ഇവിടെ തങ്ങി നിന്ന് ക്യാന്‍സര്‍ ഉള്‍പ്പെടെ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ആക്ഷേപമുയര്‍ന്നു. ഫാക്ടറിയില്‍ നിന്നുള്ള രാസ മാലിന്യങ്ങള്‍ കലര്‍ന്ന മലിന ജലം  സമീപത്ത് കൂടി ഒഴുകുന്ന മാതാക്കല്‍ തോട്ടില്‍ എത്തുന്നത്  പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കും. തലപ്പലം പഞ്ചായത്ത് ഗവ. എല്‍.പി സ്‌കൂള്‍, അഞ്ഞൂറ്റിമംഗലം അംഗനവാടി എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവും മലിനമാകും.  മാതാക്കല്‍ തോട് ഒഴുകുന്ന കാളകെട്ടി, പുന്നാനി, തെള്ളിയാമറ്റം, തലപ്പലം, ഓലായം, ഇടകിളമറ്റം, തോട്ടുമുക്ക് എന്നീ പ്രദേശങ്ങളിലെ അറുനൂറോളം  കിണറുകളെ ഉപയോഗ ശൂന്യമാക്കുകയും ചെയ്യും. പ്രദേശത്തെ ജനങ്ങള്‍ക്ക് നിത്യ ദുരിതമാകുന്ന പ്ലൈവുഡ് ഫാക്റ്ററി അനുവദിക്കരുത് എന്ന് ശക്തമായ ആവശ്യമുയര്‍ന്നു.


Post a Comment

0 Comments