Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ആര്‍ട്‌സ് ക്ലബ്ബിന്റെയും ഉദ്ഘാടനം



അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ആര്‍ട്‌സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. ഗായകന്‍ ജയ്ക്‌സ് ബിജോയി യൂണിയന്‍ ഉദ്ഘാടനവും ചലച്ചിത്ര താരം റംസാന്‍ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനവും നിര്‍വഹിച്ചു. മിന്നല്‍ വള താളത്തില്‍ ജെയ്ക്‌സ് ബിജോയ്‌യും ചടുല നൃത്ത ചുവടുകളുമായി റംസാനും സ്റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ അരുവിത്തുറ കോളേജില്‍   യുവത്വത്തിന്റെ ആഘോഷം അലതല്ലി.  


തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ജെയ്ക്‌സ്, ബിജോയ് തന്റെ മിന്നല്‍ വള എന്ന ഗാനവുമായാണ് വിദ്യാര്‍ഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് അരുവിത്തുറ കോളേജെന്ന് അദ്ദേഹം പറഞ്ഞു.നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ചലച്ചിത്രതാരം റംസാന്‍  വിദ്യാര്‍ഥികള്‍ക്കൊപ്പം വേദിയില്‍  നൃത്തചുവടുകളുമായി  ആവേശം നിറച്ചു. റാപ്പ് സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും കോര്‍ത്തിണക്കി യുവ സംഗീത പ്രതിഭ ലില്‍ പയ്യന്‍ അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. സമ്മേളനത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ജോണി, വൈസ് ചെയര്‍പേഴ്‌സണ്‍ എയ്ഞ്ചലീനാ മനോജ് യൂണിയന്‍ കോഡിനേറ്റര്‍ ഡോ. തോമസ് പുളിയ്ക്കന്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍സംസാരിച്ചു.


Post a Comment

0 Comments