Breaking...

9/recent/ticker-posts

Header Ads Widget

5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍



ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 55 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലാ രാമപുരം ഏഴാച്ചരി സ്വദേശിയില്‍ നിന്നു പണം തട്ടിയ  കോഴിക്കോട് നടുവണ്ണൂര്‍ ചെറിയ പറമ്പില്‍ സുബൈര്‍-നെയാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ SHO ഹണി K ദാസ്, ASI ഷൈന്‍ കുമാര്‍, സജീവ് കുമാര്‍, SCPO ശ്രീജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ കോഴിക്കോട്ടു നിന്നും പിടികൂടിയത്.  2025 മേയ് മാസത്തിലാണ്  തട്ടിപ്പ് നടന്നത്.
 ഫയേഴ്സ് സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഷെയറുകളില്‍ ട്രേഡ് നടത്തി ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രാമപുരം ഏഴാച്ചേരി സ്വദേശിയില്‍ നിന്നും പലതവണ പല അക്കൗണ്ടുകളിലേക്ക് ആയി ആകെ 5.5ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നല്‍കാതെ വിശ്വാസവഞ്ചനയും തട്ടിപ്പും നടത്തുകയായിരുന്നു. രാമപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പരാതിയില്‍  കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ തുടരന്വേഷണം നടത്തുകയും അന്വേഷണസംഘം കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.


Post a Comment

0 Comments