Breaking...

9/recent/ticker-posts

Header Ads Widget

ഗുരുദേവ ജയന്തി ദിനാഘോഷം പൂഞ്ഞാറില്‍ നടന്നു.



ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാല്‍ നേരിട്ട് സ്ഥാപിതമായ 108-ാംനമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ 171-ാമത് ഗുരുദേവ ജയന്തി ദിനാഘോഷം പൂഞ്ഞാറില്‍ നടന്നു. ശാഖായോഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടിപ്പിക്കപ്പെട്ട ഘോഷയാത്രകള്‍ രാവിലെ 10.30 ന് പൂഞ്ഞാര്‍ ടൗണില്‍ സംഗമിച്ച് ടൗണിലുള്ള ഗുരുമന്ദിരത്തില്‍ കര്‍പ്പൂരാരാധന നടത്തി. തുടര്‍ന്ന് പൂഞ്ഞാര്‍ മങ്കുഴി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സങ്കേതത്തിലെത്തിച്ചേര്‍ന്ന് ഗുരുദേവ ക്ഷേത്രത്തില്‍  മഹാഗുരുപൂജ നടന്നു. മഹാപ്രസാദമൂട്ടോടുകൂടി ജയന്തിദിനാഘോഷ ചടങ്ങുകള്‍ സമാപിച്ചു.



Post a Comment

0 Comments