മുത്തോലി വെള്ളിയെപ്പള്ളി കേന്ദ്രീകരിച്ച് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തണല്‍ സംഘടനയുടെ പന്ത്രണ്ടാം വാര്‍ഷികാഘോഷവും ഓണാഘോഷവും നടന്നു. പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ പി പ്രദീപ് മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ വേദനിക്കുന്നവരെയും അശരണരെയും സേവിക്കുന്നതും സഹായിക്കുന്നതും ഈശ്വരസേവ തന്നെയാണെന്നന്ന് അദ്ദേഹം ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.
സഹ ജീവികളെ കാരുണ്യത്തോടെ നോക്കി കാണാനുള്ള മനസ്സാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. SSLC , +2 പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തണല്‍ പ്രസിഡന്റ് ജോണിച്ചന്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എമ്മാനുവല്‍ പനക്കല്‍, മുന്‍ പ്രസിഡന്റുമാരായ ഷാജി ജോസഫ്, ഡോ മാര്‍ട്ടിന്‍ പനക്കല്‍, അഡ്വ.ജോമി ചാത്തനാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments