Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മാണം ആരംഭിച്ചു



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഭരണങ്ങാനം
 പഞ്ചായത്ത് ഓഫീസിന്റെ മുകള്‍ നിലയില്‍ നിര്‍മ്മാണം ആരംഭിച്ചു. വനിതകള്‍ക്ക് മാത്രമുള്ള പഞ്ചായത്തിലെ ആദ്യത്തെ ഫിറ്റ്‌നസ് സെന്റര്‍ ആണിത്. പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ . പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ അനുമോള്‍ മാത്യു, ലിന്‍സി സണ്ണി, ജോസുകുട്ടി അമ്പലമറ്റം, വിനോദ് വേദനാനി, സുധാ ഷാജി, സി.ഡി.എസ്.ചെയര്‍ പേഴ്‌സണ്‍ സിന്ധു പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments