Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 103 വീടുകളുടെ താക്കോല്‍ദാനം ശനിയാഴ്ച



കല്ലറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 103 വീടുകളുടെ താക്കോല്‍ദാനം ശനിയാഴ്ച മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ അധ്യക്ഷത വഹിക്കും. 

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. കല്ലറ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി  ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി സുനില്‍, ജിഷ രാജപ്പന്‍ നായര്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വൈസ് പ്രസിഡണ്ട് അമ്പിളി മനോജ് തുടങ്ങിയവര്‍ പ്രസംഗിക്കും. ലൈഫ് പദ്ധതിയിലൂടെ നാലു ലക്ഷം രൂപയും കൂടാതെ NREG മുഖേന 90 ദിവസത്തെ തൊഴില്‍ സഹായവും അതിനും പുറമേ കക്കൂസ് നിര്‍മ്മാണത്തിനും വൈദ്യുതീകരണത്തിനുമുള്ള സാമ്പത്തിക സഹായവും ഗുണഭോക്താക്കള്‍ക്ക് നല്‍കിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിച്ചത്. പദ്ധതിക്കായി അഞ്ച് കോടിയിലധികം രൂപയുടെ സഹായം ഗുണഭോക്താക്കള്‍ക്ക്  ലഭ്യമാക്കുവാന്‍ കല്ലറ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു.


Post a Comment

0 Comments