Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ പഞ്ചായത്തില്‍ 103 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നടന്നു



സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി MB രാജേഷ് പറഞ്ഞു. 17000 കോടി രൂപയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. അതുവഴി 20 ലക്ഷത്തോളം പേരെ അടച്ചുറപ്പുള്ള വീടിന് അവകാശികള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. കല്ലറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 103 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി MB രാജേഷ്.  

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുന്ന മാധ്യമ സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നും വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനതയെ ആകര്‍ഷിക്കുവാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ വൈക്കം എംഎല്‍എ സി.കെ.ആശ അധ്യക്ഷയായിരുന്നു. വികസന കാര്യങ്ങളില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര് നടത്തുന്നതെന്നും മാലിന്യ കൂമ്പാരം ആയിരുന്ന ബ്രഹ്‌മപുരം പോലും പൂങ്കാവനം ആക്കി മാറ്റും കഴിഞ്ഞതായും അവര്‍ അഭിപ്രായപ്പെട്ടു.  കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍, വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, പഞ്ചായത്ത് അംഗം ജോയി കോട്ടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments