നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനമായ ഒക്ടോബര്‍ 31 പതാകദിനമായി ആചരിച്ചു. 1914 ഒക്ടോബര്‍ 31നാണ് സമുദായാചാര്യന്‍  മന്നത്തു പത്മനാന്റെ നേതൃത്വത്തില്‍ NSS രൂപികരിച്ചത്.  111-ാമത് പതാകദിനം  താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും സമുചിതമായി ആഘോഷിച്ചു.  രൂപീകരണ സമയത്ത് മന്നത്തു പത്മനാഭനടക്കം 14 പേര്‍ ചൊല്ലിയ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ടാണ് പതാക ദിനാചരണം നടന്നത്.  മീനച്ചില്‍ താലൂക്ക് യൂണിയനില്‍ 111-ാമത് പതാകദിനം സമുചിതമായി ആഘോഷിച്ചു.   ആചാര്യനായ മന്നത്തു പത്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന്  യൂണിയന്‍ ചെയര്‍മാന്‍  മനോജ് ബി നായര്‍ പതാക ഉയര്‍ത്തി. യൂണിയന്‍ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ NSS പ്രവര്‍ത്തകര്‍ ഏറ്റു ചൊല്ലി.  
യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, എന്‍എസ്എസ് പ്രതിനിധി സഭാംഗങ്ങള്‍,വനിതാ യൂണിയന്‍ ഭാരവാഹികള്‍,, കരയോഗം പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍  യൂണിയന്‍ സെക്രട്ടറി എം.എസ് രതീഷ് കുമാര്‍, വനിത യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭരണ സമിതി  അംഗങ്ങളായ കെ.ഒ വിജയകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറം, എന്‍ ഗോപകുമാര്‍, പി രാധാകൃഷ്ണന്‍, അജിത്ത് കുമാര്‍, രാജേഷ് വി മറ്റപ്പള്ളി, സോമനാഥന്‍ നായര്‍ അക്ഷയ , കെ.എന്‍ ഗോപിനാഥന്‍ നായര്‍ , ജി ജയകുമാര്‍, പി.ജി  സുരേഷ്, എം.പി വിശ്വനാഥന്‍ നായര്‍, എന്‍ ഗിരീഷ് കുമാര്‍ , യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.എ അഖില്‍ കുമാര്‍, വനിത യൂണിയന്‍ സെക്രട്ടറി ചിത്രലേഖ വിനോദ്, ജഗദമ്മ ശശിധരന്‍ , അനു എസ് നായര്‍ , മംഗളം സോമശേഖരന്‍, ലത എസ് നായര്‍ , ഇന്ദിര ദേവി, രാജി അനീഷ് , ബിബിത ദിലീപ് , മായ സുദര്‍ശന്‍, ബീന വിശ്വനാഥ് , സന്ധ്യ എസ് നായര്‍ ,എംഎസ്എസ് കോര്‍ഡിനേറ്റര്‍ ഗീത രവീന്ദ്രന്‍, വിവിധ കരയോഗ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 





 
 
 
 
 
 
 
 
0 Comments