Breaking...

9/recent/ticker-posts

Header Ads Widget

64- ാമത് കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ



64- ാമത് കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ തീയതികളില്‍ പെരുവയില്‍ നടക്കും. പെരുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി  ആന്‍ഡ്  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുവ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുവ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, പെരുവ സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സിറിയന്‍ ചര്‍ച്ച് ഹാള്‍, സെന്റ്്‌മേരീസ് ഓര്‍ത്തഡോക്‌സ് കാത്തോലിക്കേറ്റ് സെന്റര്‍ ചര്‍ച്ച് ഹാള്‍ എന്നി വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  110 സ്‌കൂളുകളില്‍ നിന്നും 257 ഇനങ്ങളിലായി 4597 കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും. നവംബര്‍ 4 ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനം  മോന്‍സ് ജോസഫ് MLA ഉദ്ഘാടനം  ചെയ്യും. കലാമേളയുടെ ഉദ്ഘാടനം സംഗീത സംവിധായകനും വയലിനിസ്റ്റുമായ
 വിഷ്ണു പ്രശാന്ത്  നിര്‍വഹിക്കും. 

7 ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ആശ MLA ഉദ്ഘാടനം ചെയ്യും.. വൈകിട്ട് 4 ന്  നടക്കുന്ന സമ്മേളനത്തില്‍ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. കുറവിലങ്ങാട് എ.ഇ.ഒ.ജയചന്ദ്രന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ടി.എസ് ശരത്, ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് മാരായ മിനി മത്തായി, കോമളവല്ലി രവീന്ദ്രന്‍, അംബിക സുകുമാരന്‍, ബെല്‍ജി ഇമ്മാനുവല്‍, എന്‍.ബി സ്മിത തുടങ്ങിയവര്‍ പ്രസംഗിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍  ജനറല്‍ കണ്‍വീനര്‍ ഐ.സി. മണി പ്രോഗ്രാം കണ്‍വീനര്‍ കെ.ജെ സെബാസ്റ്റ്യന്‍, ജോമി സെബാസ്റ്റ്യന്‍ എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments