ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍  കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ 8.14 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കിയതായി ഡിവിഷന്‍ മെമ്പര്‍ ഡോ. റോസമ്മ സോണി പറഞ്ഞു. അതിരമ്പുഴ ഡിവിഷനിലെ മുഴുവന്‍ പദ്ധതികളും ഫണ്ടുകള്‍ പാഴാക്കാതെ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും ഡോ.റോസമ്മ സോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ 1.90 കോടിയും കാര്‍ഷിക മേഖലയില്‍ 1.30 കോടിയും, റോഡ് വികസനത്തിന് 1.10 കോടി, ആരോഗ്യ സംരക്ഷണ രംഗത്ത് 45 ലക്ഷം രൂപയും, വനിത ശിശുക്ഷേമ പദ്ധതികള്‍ക്ക് 52 ലക്ഷം രൂപയും, പിന്നോക്ക ക്ഷേമത്തിന് 75 ലക്ഷവും, മാലിന്യ നിര്‍മാര്‍ജനത്തിന് 1 കോടി  20 ലക്ഷം, വെയിറ്റിംഗ് ഷെഡിന് 7 ലക്ഷവും, സ്ട്രീറ്റ് ലൈറ്റിന് 15 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. അതിരമ്പുഴ ഡിവിഷനിലെ 16 കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അമലഗിരി ബി.കെ. കോളേജ് ജംഗ്ഷനില്‍ നടക്കും. മുടിയൂര്‍ക്കര ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം നവംബര്‍ 3 ഉച്ചകഴിഞ്ഞ് 3 മണിക്ക് അഡ്വ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വ്വഹിക്കും. അതിരമ്പുഴ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 15 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നവംബര്‍ 2 ഞായറാഴ്ച നടക്കുമെന്നും ഡോ. റോസമ്മ സോണി അറിയിച്ചു.
 





 
 
 
 
 
 
 
 
0 Comments