Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ പ്രതിഷേധയോഗം



KGMOA യുടെ  നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ  പ്രതിഷേധയോഗം നടന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ ടി.പി. വിപിനെ കൊടുവാളിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.  

ആശുപത്രികളില്‍ രോഗികളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്  പ്രധാന കാരണം  ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം ആണെന്നും  ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആശുപത്രികളുടെ സുരക്ഷ മുന്‍നിര്‍ത്തി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകള്‍ അടിയന്തരമായി സ്ഥാപിക്കുക, ആശുപത്രി പരിസരം സേഫ് സോണായി പ്രഖ്യാപിക്കുക, അക്രമികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് KGMOA മുന്നോട്ടുവയ്ക്കുന്നത്. ഡോ: രാജേഷ് എസ്, ഡോ രാഹുല്‍ സഹദേവന്‍,  ഡോ: ആനന്ദ്, റാണി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments