പാലാ നിയോജക മണ്ഡലത്തിലെ റവന്യൂ ഓഫീസുകളുടെ കമ്പ്യൂട്ടറൈസേഷന്‍ പദ്ധതിയ്ക്കായി 22 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കി. എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മാണി സി കാപ്പന്‍ എംഎല്‍എ അനുവദിച്ച ഫണ്ടു പയോഗിച്ചാണ് വിവിധ ഉപകരണങ്ങള്‍ നല്‍കിയത്. പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഇ-ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിലേക്കായാണ് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കിയത്.





0 Comments