Breaking...

9/recent/ticker-posts

Header Ads Widget

എ.കെ ചന്ദ്രമോഹനന്‍ അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു



അന്തരിച്ച കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന എ.കെ ചന്ദ്രമോഹനന് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു.  പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. കിഴതടിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍  ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. KPCC അംഗം തോമസ് കല്ലാടന്‍ സ്വാഗത പ്രസംഗം നടത്തി. മാണി സി കാപ്പന്‍ എം എല്‍ എ, , ജോസഫ് വാഴയ്ക്കന്‍, കുര്യന്‍ ജോയി, അഡ്വ.ടോമി കല്ലാനി, ജോര്‍ജ് പുളിങ്കാട്, അഡ്വ.തോമസ് വി.റ്റി, ബെന്നി മൈലാടൂര്‍, വിജയകുമാര്‍, ചൈത്രം ശ്രീകുമാര്‍, മോളി പീറ്റര്‍ കെ.ഗോപി, പീറ്റര്‍ പന്തലാനി തുടങ്ങിയവര്‍  അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.



Post a Comment

0 Comments