Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.



അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അല്‍പ്പനയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സോണിയെ അയര്‍ക്കുന്നം പോലീസ് അറസ്റ്റ ചെയ്തത് . ഭാര്യയായ അല്പനയെ കാണാനില്ലെന്ന് ഭര്‍ത്താവ്  സോണി അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയില്‍ സംഭവം കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. 

ഒക്ടോബര്‍ പതിനാലിനാണ് സംഭവം നടന്നത്. കോട്ടയം ഡിവൈഎസ്പി അരുണിന്റെയും അയര്‍ക്കുന്നം എസ്എച്ച്ഒ അനൂപ് ജോസിന്റെയും നേതൃത്വത്തില്‍ സോണിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സോണിയും രണ്ടു കുട്ടികളും കഴിഞ്ഞ കുറെ ദിവസങ്ങളായി അല്‍പ്പനയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയായിരുന്നു. അയര്‍ക്കുന്നംപോലീസ് സ്റ്റേഷന്‍ പരിധിയില്‍  ഇളപ്പാനിയിലാണ് സംഭവം നടന്നത്. ഇളപ്പാനി മണ്ണലാല്‍ ഡിന്നിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന  ഭാഗത്തേക്ക് പ്രതിയും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഒറ്റയ്ക്ക് മടങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് പോലീസിന് സംശയമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്കും പ്രതിയിലേക്കും അന്വേഷണം എത്താനിടയാക്കിയത്.


Post a Comment

0 Comments