Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തില്‍ വിഭിന്ന ശേഷിക്കാര്‍ക്കായുള്ള നടന്നു.



അയര്‍ക്കുന്നം പഞ്ചായത്തില്‍ വിഭിന്ന ശേഷിക്കാര്‍ക്കായുള്ള കലാ മേള, കിലുക്കാംപെട്ടി, സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു.


 വൈസ് പ്രസിഡന്റ് ഷൈലജ റെജി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് മുഖ്യപ്രഭാഷണവും ഫാദര്‍ ആന്റണി കിഴക്കേ വീട്ടില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് പുതുമന, ലിസമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ജയിന്‍ വര്‍ഗീസ് , ലാല്‍സി പി  മാത്യു, ജോര്‍ജ് വി.സി, ചന്ദ്രിക സോമന്‍, റിഷി കെ പുന്നൂസ്, ഷീന മാത്യു, വത്സലകുമാരി, KC ഐപ്പ്, ICDS സൂപ്പര്‍വൈസര്‍ റഷീദ VP എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments