Breaking...

9/recent/ticker-posts

Header Ads Widget

ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം



ബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പനയ്ക്കപ്പാലത്ത് ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി വി.എന്‍ വാസവന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകരെ ക്രൂരമായി തല്ലി ചതച്ച സിപിഐഎം നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. 

യോഗത്തില്‍  ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് adv. മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി  ബാബു ചാലില്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ സതീഷ് കെ.ബി, ജില്ലാ കമ്മറ്റിയംഗങ്ങളായ ജോണി ജോസഫ് തോപ്പില്‍, സുരേഷ് ബി, സുരേഷ് പി.കെ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്  ഗാര്‍ഗി എന്നിവര്‍സംസാരിച്ചു.


Post a Comment

0 Comments