Breaking...

9/recent/ticker-posts

Header Ads Widget

റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടികളാരംഭിച്ചു.



തിരുവാര്‍പ്പ് പഞ്ചായത്തിലെ അംബേദ്ക്കര്‍  പട്ടികജാതി കോളനിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടികളാരംഭിച്ചു.  ടാര്‍ ചെയ്ത് നവീകരിച്ച  റോഡ് 5 ലക്ഷം രൂപാ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ചു എന്ന് പറഞ്ഞ് അതിരമ്പുഴ സ്വദേശിയായ കോണ്‍ട്രാക്ടര്‍ ജെസിബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിക്കുകയും നാട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ പേരില്‍  നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയുമായിരുന്നു. 

റോഡില്‍ ടിപ്പറില്‍ മണ്ണ് കൂമ്പാരം കൂട്ടി ഇട്ട്  ഗതാഗതം  തടസപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്ത് റോഡ് പുന:രുദ്ധരിക്കണമെന്ന് കോളനി സന്ദര്‍ശിച്ച ത്യണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വറും, ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിലും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോളനി  സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.  കളക്ടറുടെ ഉത്തരവു പ്രകാരം മണ്ണ് മാറ്റി റോഡ് സഞ്ചര യോഗ്യമാക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കിയ പി വി. അന്‍വറി നോടും , സജി മഞ്ഞക്കടമ്പിലിനോടും , ജില്ല കളക്ടറോടും കോളനി നിവാസികള്‍ നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments