Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം നാടിനു സമര്‍പ്പിച്ചു.



തെള്ളകം  മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണ- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നാടിനു സമര്‍പ്പിച്ചു.  മന്ത്രി  വി.എന്‍. വാസവന്റെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്.  നാലര പതിറ്റാണ്ടായി തെള്ളകത്ത് പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രത്തിനൊപ്പം  അങ്കന്‍വാടിയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 

ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു.നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ജോണി വര്‍ഗീസ്, വിജി ചാവറ,  തങ്കച്ചന്‍ കോണിക്കല്‍, മഞ്ജു അലോഷ്, പ്രീതി രാജേഷ്, പി.എസ്. വിനോദ്, ജേക്കബ് പി. മാണി, രാധിക രമേശ്, ക്ഷേമ അഭിലാഷ്,എം.കെ. സോമന്‍, വിജി ഫ്രാന്‍സിസ്, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ആശുപത്രി എ.എം.ഒ. ഡോ. ബബലു റാഫേല്‍, ഏറ്റുമാനൂര്‍ ഐ.സി.ഡി.എസ്, സി.ഡി.പി.ഒ. പി. ഷിമിമോള്‍, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. പ്രദീപ്,ആശാവര്‍ക്കര്‍ ടി. ശോഭന എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments