Breaking...

9/recent/ticker-posts

Header Ads Widget

പുതിയ ഓഫീസ് സമുച്ചയത്തിന്റെയും, അയ്മനം ബാബു സ്മാരക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം



ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  പുതിയ ഓഫീസ് സമുച്ചയത്തിന്റെയും, അയ്മനം ബാബു സ്മാരക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം  മന്ത്രി വി.എന്‍ വാസവന്‍  നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. 

പഞ്ചായത്ത് പ്രസിഡണ്ട്മാരായ  ധന്യാ സാബു,വിജി രാജേഷ്, അനീഷ് കുമാര്‍ ഒ.എസ്, ദീപ ജോസ്, ജനപ്രതിനിധികളായ  ജസീ നൈനാന്‍  ഷാജിമോന്‍ കെ.കെ, കവിതാമോള്‍ ലാലു, എസ്സി.കെ തോമസ്,തോമസ് കോട്ടൂര്‍,ആന്‍സ് വര്‍ഗീസ്,രതീഷ് കെ വാസു,സവിത ജോമോന്‍,അന്നമ്മ മാണി ,മേഘലാ ജോസഫ്,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയിട്ടുള്ളവര്‍ക്കുള്ള ജേഴ്‌സി വിതരണവും നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു സ്വാഗതം ആശംസിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീന വി കൃതജ്ഞത രേഖപ്പെടുത്തി.


Post a Comment

0 Comments