Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂരിന് സമീപം നമ്പ്യാകുളം റെയില്‍വേ ഗേറ്റില്‍ ലോറി കുടുങ്ങി.



കോതനല്ലൂരിന് സമീപം നമ്പ്യാകുളം റെയില്‍വേ ഗേറ്റില്‍ ലോറി കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഈ സമയം ട്രെയിനുകള്‍ കടന്നുപോകേണ്ടതില്ലാതിരുന്നതിനാല്‍ വലിയ പ്രതിസന്ധി ഒഴിവായി.  ലോഡുമായി എത്തിയ 12 വീലര്‍ ഐഷര്‍ ലോറിയാണ് റെയില്‍ പാളത്തില്‍ കുടുങ്ങിയത്. 
 നമ്പ്യാകുളം- വേദഗിരി റൂട്ടില്‍ ,റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ് കീപ്പര്‍,സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വിവിധ വാഹനങ്ങളില്‍ എത്തിയവരും ചേര്‍ന്ന് മറ്റൊരു വാഹനം ഉപയോഗിച്ച് ലോറി കെട്ടി വലിച്ച് നീക്കം ചെയ്യുകയായിരുന്നു.


Post a Comment

0 Comments