Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമേകി ആഹ്ലാദപ്രകടനം



ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിലും വനിതാ പെന്‍ഷന്‍ പ്രഖ്യാപനം ഉള്‍പ്പെടെ  വിവിധ മേഖലകളിലുള്ള സാധാരണ ജനവിഭാഗങ്ങളോടുള്ള കരുതലും പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമേകി  ആഹ്ലാദപ്രകടനം. CPIMന്റെ നേതൃത്വത്തില്‍ പാലായില്‍ പ്രകടനവും സമ്മേളനവും നടന്നു. വനിതകള്‍, വിദ്യാര്‍ഥി, യുവജന, കര്‍ഷക വിഭാഗങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നന്നവര്‍ക്കും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പ്രകടനം നടത്തിയത്. 

റബ്ബര്‍ താങ്ങുവില വര്‍ധനവും നെല്‍ സംഭരണവില വര്‍ധനയും ആശ്വാസം പകര്‍ന്നു. CPIM പാലാ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി ജംങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന്  പായസ വിതരണവും നടത്തി . സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാര്‍ളിമാത്യു, വി.ആര്‍ രാജേഷ്, ലോക്കല്‍ സെക്രട്ടറി കെ അജി, ലോക്കല്‍ കമ്മിറ്റിയംഗം എം.എസ് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഐ എം നേതൃത്വത്തില്‍ വെളിയന്നൂര്‍, കൊല്ലപ്പള്ളി എന്നിവിടങ്ങളിലും ആഹ്ലാദ പ്രകടനവും യോഗവും ഉണ്ടായി. വെളിയന്നൂരില്‍ പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. പി.ജെ വര്‍ഗീസ് അധ്യക്ഷനായിരുന്നു.


Post a Comment

0 Comments