പാലാ നഗരസഭയില്‍ മാലിന്യ പരിപാലന പദ്ധതിയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേരള ഖര മാലിന്യ പരിപാലന പദ്ധതിയും പാലാ നഗരസഭയും പബ്ലിക് ഹെല്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റ് വിങ്ങും സംയുക്തമായി  നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ മാലിന്യ പരിപാലനം എന്ന വിഷയവുമായി വിഷയവുമായി ബന്ധപ്പെട്ട്   നടത്തിയ  മത്സരങ്ങളില്‍  നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് നഗരസഭാതലത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. പെയിന്റിംഗ്, കാര്‍ട്ടൂണ്‍ ഡ്രോയിങ്, മുദ്രാവാക്യ രചന, ഡിജിറ്റല്‍ പോസ്റ്റര്‍, സോഷ്യല്‍ മീഡിയ റീല്‍, വേസ്റ്റ് ടു ആര്‍ട്ട് എന്നീ മത്സരങ്ങളാണ് നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാലിന്യ പരിപാലനത്തില്‍ ശാസ്ത്രീയമായ അവബോധം  വളര്‍ത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം. നഗരസഭാ ടൗണ്‍ ഹാളില്‍ വച്ച് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭ ചെയര്‍മാന്‍  തോമസ് പീറ്റര്‍ നിര്‍വഹിച്ചു. 
 





 
 
 
 
 
 
 
 
0 Comments