ഗ്രാമപഞ്ചായത്തുകളില്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം സംവിധാനങ്ങള്‍ ജനവിരുദ്ധമാകുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി പഠന ശിബിരം ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നു. ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളത്തെക്കുറിച്ച് സമാന ചിന്താഗതിക്കാരായ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച പഠനശിബിരം മൂവാറ്റുപുഴ അത്രൈതാശ്രമ ആചാര്യന്‍ സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്തു.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റി ജയിംസ് വടക്കന്‍ വിഷയാവതരണം നടത്തി. ജനോക്രസി ഉപജ്ഞാതാവ് ജോയി മൂക്കന്‍ തോട്ടം, കര്‍ഷക സമരം നാഷനല്‍ കൊ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, AAp സംസ്ഥന പ്രസിഡന്റ് വിനോദ് വില്‍സണ്‍ മാത്യു, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ ബിനോയ് തോമസ്, ഡോ. ബിജു കൈപ്പാറേടന്‍ , റസാക്ക് ചൂരവേലി , സുജി മാസ്റ്റര്‍ , കെ.എസ്. പ്രകാശ് , മാത്യു ജോസ് , അഡ്വ ജോണ്‍ ജോസഫ് അഡ്വ സോനു അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.





0 Comments