Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍



അയര്‍ക്കുന്നം  ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും  തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.ശനിയാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണത്തില്‍  നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം ഫാദര്‍ വില്‍സണ്‍ കപ്പാട്ടില്‍ OCD യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കും, നൊവേനക്കും ശേഷമാണ് അയര്‍ക്കുന്നം കവലയിലുള്ള  കുരിശടിയിലേക്ക് പ്രദക്ഷിണം ആരംഭിച്ചത്. 

വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം  കുരിശടി ചുറ്റി  പള്ളിയില്‍ സമാപിച്ചു.  തുടര്‍ന്ന് പള്ളി മുറ്റത്ത്  ചെണ്ടമേളവും, ബാന്‍ഡ് മേളവും അരങ്ങേറി. പ്രധാന തിരുനാള്‍ ദിനത്തില്‍ നടന്ന ദിവ്യബലിക്ക് ഫാദര്‍ റോണി മഠത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാദര്‍ അനില്‍ തൊണ്ടംപള്ളില്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് 12ന്  ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. കൊടിയിറക്ക്, തിരുനാള്‍ നേര്‍ച്ച എന്നിവയും നടന്നു.


Post a Comment

0 Comments