Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍.



വീടിനുള്ളില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയില്‍ നിഖില്‍ കെ.ജി. (33) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 24-ാം തീയതി വൈകുന്നേരം 7.30 മണിയോടെ ഏറ്റുമാനൂര്‍ കിഴക്കുംഭാഗം മന്നത്തൂര്‍ കോളനി ഭാഗത്തുള്ള വീട്ടില്‍  അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഉദ്ദേശം രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചുകൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയില്‍  പ്രതിയായ നിഖിലിനെ കാണ്മാനില്ല എന്ന നിഖിലിന്റെ ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിരുന്നു.  എറണാകുളം ജില്ലയില്‍ പള്ളിമുക്ക് എന്ന സ്ഥലത്ത് വെച്ച്  അന്വേഷണ സംഘം പ്രതി നിഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Post a Comment

0 Comments