സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ ലയണ്‍സ് ക്ലബ്ബും കോട്ടയം എലൈറ്റ് ലയണ്‍സ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പും കണ്ണട വിതരണവും നടത്തി. തിരുവല്ല അമിത ഐ കെയറിന്റെ സഹകരണത്തോടെ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ബി ആര്‍ സി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സജന്‍ എസ് നായര്‍ സ്വാഗതം ആശംസിച്ചു. തിരുവഞ്ചൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് രഞ്ജിത് എം.ആര്‍ അധ്യക്ഷത വഹിച്ചു.





0 Comments