Breaking...

9/recent/ticker-posts

Header Ads Widget

വയോജനങ്ങള്‍ക്ക് കലാപരിപാടികളില്‍ പരിശീലനം നല്‍കുന്നു.



വയോജനങ്ങള്‍ക്ക് ജീവിത സായാഹ്നം സന്തോഷകരമാക്കാന്‍ കലാപരിപാടികളില്‍ പരിശീലനം നല്‍കുന്നു.നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍  വൈകുന്നേരം 6-ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആല്‍ഫ പാലിയേറ്റീവ് കെയര്‍ ബില്‍ഡിങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം,മാന്നാനം കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി നിര്‍വഹിക്കും.സ്‌കൂള്‍ ഓഫ്  പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് മാസ്റ്റേഴ്‌സ് കരേട്ട അക്കാദമി,ആല്‍ഫ പാലിയേറ്റീവ് കെയര്‍ എന്നീ സ്ഥാപനങ്ങളിലെ സന്നദ്ധ സംഘങ്ങള്‍ ചേര്‍ന്നാണ് പരിശീലനം ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. 
കീബോര്‍ഡ്, ഗിത്താര്‍, വയലിന്‍, കരാട്ടെ ആന്‍ഡ് ഫിറ്റ്‌നസ്, ഡാന്‍സ്, മ്യൂസിക് എന്നി മേഖലകളില്‍ പരിശീലനം നല്‍കും.വയോജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ക്ലാസുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. എല്ലാ ആഴ്ചകളിലും മുതിര്‍ന്നവര്‍ക്കുള്ള  സൗജന്യ ഫിറ്റ്‌നസ് ക്ലാസുകളും, മാനസിക സന്തോഷം നല്‍കുന്ന  പരിപാടികളും ,വയോജന കൂട്ടായ്മകളും സംഘടിപ്പിക്കും. സ്‌കൂള്‍ ഓഫ്  പെര്‍ഫോമിങ് ആര്‍ട്‌സ് കള്‍ച്ചറല്‍ ചെയര്‍മാന്‍ സി ശിവപ്രസാദ്,ആല്‍ഫാ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് മാത്യു വലിയ കുളത്തില്‍,കോര്‍ഡിനേറ്റര്‍മാരായ മെലഡി അനില്‍,പി.വി ഷൈനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.


Post a Comment

0 Comments