സ്‌കൂള്‍ ശാസ്ത്രമേളയില്‍ തടിയില്‍ കൗതുകം  വിരിയിക്കാന്‍ പെണ്‍കുട്ടികളുമെത്തിയപ്പോള്‍ രോഹിണി വിജയന്റെ കരവിരുത് ശ്രദ്ധയാകര്‍ഷിച്ചു. കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ പുതുവേലി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ രോഹിണി വിജയനാണ് ശ്രദ്ധനേടിയത്. 
പേന പിടിക്കുന്ന കൈയ്യില്‍ ഉളിയും, കൊട്ടുവടിയും, മുഴക്കോലുമായി രോഹിണി മത്സരത്തിനിറങ്ങുകയായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ വിദ്യ കഴിഞ്ഞ ആറു വര്‍ഷമായി പരിശീലിച്ചു വരികയാണ് രോഹിണി. ഉഴവൂര്‍ അരീക്കര സൗപര്‍ണ്ണികയില്‍ കെ.കെ വിജയന്റെയും രജിതാ മണിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് രോഹിണി. സ്‌കൂളില്‍ നിന്നും കുടുംബാഗങ്ങളില്‍ നിന്നും കിട്ടുന്ന പ്രോല്‍സാഹനമാണ് തനിക്ക് ഈ നിലയില്‍ എത്താന്‍ കഴിഞ്ഞതെന്ന് രോഹിണി വിജയന്‍ പറഞ്ഞു.
 





 
 
 
 
 
 
 
 
0 Comments