Breaking...

9/recent/ticker-posts

Header Ads Widget

കുര്യന്‍ വടക്കേകുറ്റിയാനി -മരോട്ടി പാറ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണോദ്ഘാടനം



ഭരണങ്ങാനം പഞ്ചായത്തിലെ  കുര്യന്‍ വടക്കേകുറ്റിയാനി -മരോട്ടി പാറ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ്  കുര്യന്‍ വടക്കേകുറ്റിയാനി -മരോട്ടി പാറ റോഡ് നിര്‍മ്മാണം നടത്തുന്നത്. 

റെജി വടക്കേമേച്ചേരി അധ്യക്ഷത വഹിച്ചു. ബീന ടോമി പൊരിയത്ത്, ഡോക്ടര്‍ കുര്യന്‍ വടക്കേ കുറ്റിയാനി, സോഫി സേവ്യര്‍, ലിന്‍സി സണ്ണി, ലിസി സണ്ണി കുന്നേല്‍ പുരയിടം , അനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .പ്രദേശത്തെ യാത്ര ദുരിതത്തിന് പരിഹാരമാവുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍  സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രദേശവാസികളും പങ്കെടുത്തു.


Post a Comment

0 Comments