കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്‌കാന്‍ ക്യാമ്പ് നടത്തി. ഡിവൈഎസ്പി സാജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആരോഗ്യ സംരക്ഷണപദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈഎസ്പി സാജു വര്‍ഗീസ് പറഞ്ഞു. പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡി.എസ്. ഇന്ദ്രരാജ് അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി.





0 Comments