Breaking...

9/recent/ticker-posts

Header Ads Widget

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.



ഏറ്റുമാനൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയ ബസ്സിന് പിന്നാലെയെത്തിയ  കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന  മറ്റൊരു സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിക്കുകയും ആയിരുന്നു.


 ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നില്‍ ഉണ്ടായിരുന്ന ബസിന്റെ പിന്നിലേക്ക്  ഇടിച്ചു കയറി.ഏറ്റുമാനൂര്‍- അതിരമ്പുഴ റോഡില്‍ മറ്റം കവലയിലാണ് വൈകീട്ട് അപകടമുണ്ടായത്.മാന്നാനം പള്ളിയിലേക്ക് പോവുകയായിരുന്ന തൃശ്ശൂര്‍ പള്ളിക്കുന്ന് സ്വദേശികള്‍  സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കുട്ടികളും സ്ത്രീയും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍സ്വീകരിച്ചു.

Post a Comment

0 Comments