Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 'ദിശ' കരിയര്‍ എക്‌സിബിഷന്‍



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 'ദിശ' കരിയര്‍  എക്‌സിബിഷന്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത  തൊഴില്‍  മേഖലകളേക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വിശദമായ അറിവ് നല്‍കുന്നതിനായാണ് കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. SSLC, പ്ലസ് ടു ക്ലാസ്സുകളിലെ പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന  കോഴ്‌സുകളേക്കുറിച്ചും ഓരോ കോഴ്‌സിനും വേണ്ട അടിസ്ഥാന യോഗ്യതകളേക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന  സ്റ്റാളുകള്‍ എക്‌സിബിഷന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.  

സ്വന്തം  കഴിവിനും അഭിരുചിക്കും ഇഷ്ടത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാന്‍ പറ്റുന്ന  കോഴ്‌സുകള്‍,  തൊഴില്‍ മേഖലകള്‍ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷകള്‍, ഗവണ്മെന്റ് മേഖലയിലെ തൊഴിലവസരങ്ങള്‍ എന്നിവയേക്കുറിച്ച് വിവിധ സ്റ്റാളുകളില്‍ തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാര്‍ വിശദീകരണങ്ങള്‍ നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം. ഫിലിപ്പോസ് 'ദിശ' എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റണി കിഴക്കെ വീട്ടില്‍ അധ്യക്ഷനായിരുന്നു. അയര്‍ക്കുന്നം പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  ജിജി നാഗമറ്റം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍  ജോര്‍ജ്ജ് ഇലഞ്ഞിക്കല്‍ ആശംസാ പ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍,  ഷൈരാജ് വര്‍ഗ്ഗീസ്, ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, കരിയര്‍ ഗൈഡ് ഷാജി സി.എം എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments