Breaking...

9/recent/ticker-posts

Header Ads Widget

മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും



മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും മാഞ്ഞുര്‍ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് തിരുവല്ല അമിത ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. പരിപാടിയുടെ ഉദ്ഘാടനം നിഷ ജോസ് K മാണി നിര്‍വ്വഹിച്ചു. 


 പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജസ്റ്റിന്‍ ജോസ് അധ്യക്ഷനായിരുന്നു.  ലയണ്‍സ് 318 B ചീഫ് പൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.  അമിത ഐ കെയര്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍  ശ്രീജിത്ത് ബി ആമുഖ പ്രസംഗം നടത്തി . മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെന്‍സി ബിജു, കോളേജ് ബര്‍സര്‍ റവ. സൈമണ്‍ പി ജോര്‍ജ്, ആലുംമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments