Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡ് ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം നടന്നു.



ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ്‌ഫെഡ് ) 14- ാമത് ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം മാഞ്ഞൂര്‍ ബീസാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് മിനി മത്തായി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജീന സിറിയക് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കെ സ്മാര്‍ട്ടില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പൊതുജനങ്ങളും, പ്ലാന്‍ വരക്കുന്ന എന്‍ജിനീയര്‍ന്മാരും ഒട്ടനവധി പ്രതിസന്ധികള്‍ നേരിടുന്നു. ഇത് പരിഹരിച്ച് കെ.സ്മാര്‍ട്ട് സുതാര്യമാക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.കെ. അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ റ്റി.സി.ബൈജു, സംസ്ഥാന നേതാക്കളായ, പി.എം.സനില്‍കുമാര്‍, എ. പ്രദീപ്കുമാര്‍, കെ.എന്‍.പ്രദീപ്കുമാര്‍, ജോഷി സെബാസ്റ്റ്യന്‍, ബി.വിജയകുമാര്‍,സലാഷ് തോമസ്, ആര്‍.എസ് അനില്‍കുമാര്‍,പി.എസ്.റോയി, ജില്ലാ നേതാക്കളായ അജികുമാര്‍, സജി സെബാസ്റ്റിയന്‍, വിനയ കുമാര്‍. ഡി. അജിത്, എസ് തോമസുകുട്ടി, വി.ആര്‍.അനില്‍കുമാര്‍, സിറിയക് തോമസ്, ഏരിയാ നേതാക്കളായ ഇന്ദിര പി.ആര്‍., ഷീജാ ദിവാകരന്‍, കലാ രാജു, ഗോപിക വി.ജി., പ്രസന്നന്‍ റ്റി. എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഇ.എം.സന്തോഷ് കുമാര്‍ പ്രസിഡന്റ്, ഷീജാ ദിവാകരന്‍ സെക്രട്ടറി, ഗോപിക വി.ജി. എന്നിവരെ തെരഞ്ഞെടുത്തു.


Post a Comment

0 Comments