ഉള്ളനാട് തിരുഹൃദയ പള്ളിയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ നൊവേന തിരുനാളാഘോഷത്തിന് തുടക്കമായി. തിരുനാളാഘോഷങ്ങളുടെ കൊടിയേറ്റ് വികാരി ഫാ. മാത്യു മതിലകത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. നോവേനയ്ക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഫാ. മാത്യു തയ്യില്‍. മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പ്രധാന തിരുനാള്‍ ദിനമായ നവംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 6.30 ന് സെന്റ് മാര്‍ട്ടിന്‍ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഉണ്ടായിരിക്കും. ഫാ.ജീവന്‍ കദളിക്കാട്ടില്‍ സന്ദേശം നല്‍കും.. 6.30 ന് ഇഞ്ചക്കുഴി ഭാഗത്തേക്ക് തിരുനാള്‍ പ്രദക്ഷിണം നടക്കും. സെന്റ് മാര്‍ട്ടിന്‍ കപ്പേളയില്‍ ലദീഞ്ഞ് ഉണ്ടായിരിക്കും. 7.30 ന് തിരുശേഷിപ്പ് വന്ദനം. ഞായറാഴ്ച രാവിലെ 9.30 ന് ഫാ മാത്യു മുളങ്ങാശേരില്‍ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 11 ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം 12.15 ന് തിരുശേഷിപ്പ് വന്ദനം നടക്കും.12.30 ന് കാര്‍ഷികോല്പന്നങ്ങളുടെ ലേലവും ഉണ്ടായിരിക്കും.





0 Comments