മോനിപ്പള്ളിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരണമടഞ്ഞു. 49 പേര്‍ക്ക് പരിക്ക്. MC റോഡില്‍ മോനിപ്പള്ളി ചീങ്കല്ലേല്‍ പള്ളിക്കു എതിര്‍വശം പുലര്‍ച്ചെ 2 മണിയോടെയാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സിന്ധ്യ പ്രദീഷ് ആണ് മരണമടഞ്ഞത്. 45 വയസ്സായിരുന്നു.
ഇരിട്ടിയില്‍ നിന്നും കന്യാകുമാരി തിരുവനന്തപുരം യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. വളവുതിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍പെട്ട 49 പേരില്‍ 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മറിഞ്ഞ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.





0 Comments