പാലാ പൊന്‍കുന്നം റോഡില്‍ കുരുവിക്കൂടിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കയറി. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. പൊന്‍കുന്നം ഭാഗത്തു നിന്നു വന്ന കാര്‍ എതിര്‍ ദിശയിലുളള പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. വൈദ്യുതി ബന്ധം ഇല്ലാതായതോടെയാണ് ആളുകള്‍ വിവരമറിഞ്ഞത്. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.





0 Comments