വന്യജീവി ആക്രമണത്തിനെതിരെ വെള്ളരിക്കുണ്ടില്‍ നടന്നു വരുന്ന കര്‍ഷക സ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോട്ടയം കളക്ട്രേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. കര്‍ഷക സ്വരാജ് സത്യാഗ്രഹം 50 ദിവസമായ സാഹചര്യത്തില്‍ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് സമരം വ്യാപിക്കുന്നതിന് മുന്നോടിയായാണ് ധര്‍ണ്ണ നടത്തിയത്.
ഐക്യദാര്‍ഡ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി റ്റോമിച്ചന്‍ അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്തു. എ.കെ പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ബേബി പേണ്ടാനം, NK രാജു, ജോയി പോത്തനാമലയില്‍, ജോണ്‍സണ്‍ പാറയ്ക്കല്‍, ബാബു കുട്ടന്‍ചിറ, ബി.മുരളീധരന്‍ ,VD ജോസ്, അഡ്വ ജോര്‍ജുകുട്ടി കടപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments