Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റി ഏറ്റുമാനൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.



ശബരിമലയില്‍ ശ്രീകോവിലിലെ  ദ്വാരപാലക ശില്പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണപ്പാളികള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിശ്വാസവഞ്ചന നടത്തിയ ദേവസ്വം  മന്ത്രി വാസവനും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും  രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ പന്തം കൊളുത്തി  പ്രകടനം നടത്തി. 

ശബരിമലയില്‍ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍  കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കഥകളാണ് പുറത്തുവരുന്നതെന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ജോ റോയി പൊന്നാട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.വി ജോയ് പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ.ജി ഹരിദാസ്, ബിജു കുമ്പിക്കന്‍, ജോണ്‍സണ്‍ തീയ്യാട്ടു പറമ്പില്‍, വിഷ്ണു ചെമ്മുണ്ടവള്ളി, ആര്‍ രവികുമാര്‍, ശശി മുണ്ടക്കല്‍, സബീര്‍ തായിമഠം, ജോജോ പാലമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments