Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിജയദശമി ആഘോഷം ഭക്തിനിര്‍ഭരമായി.



പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിജയദശമി ആഘോഷം ഭക്തിനിര്‍ഭരമായി. അക്ഷര ദേവതയായ സരസ്വതി ദേവിക്കു മുന്നില്‍ ആദ്യാക്ഷരം കുറിച്ച് അക്ഷര മധുരം നുകരാന്‍ ആയിരങ്ങളാണ് പനച്ചിക്കാട് ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെ 4 മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. 56 ആചാര്യന്മാരാണ് സരസ്വതി നടയ്ക്കു സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്. 

നാവില്‍ ഹരിശ്രീ കുറിച്ച് അക്ഷരദേവതയുടെ അനുഗ്രഹം നേടാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുരുന്നുകളെത്തി. സരസ്വതി നടയിലും മഹാവിഷ്ണുവിനു മുന്നിലും പ്രാര്‍ത്ഥിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു കുട്ടികള്‍. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പെരിഞ്ഞേരി മന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദേവസ്വം മാനേജര്‍ കരുനാട്ടില്ലം KN നാരായണന്‍ നമ്പൂതിരി ഊരാണ്മ യോഗം പ്രസിഡന്റ് കൈമുക്കില്ലം KN വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി കൈമുക്കില്ലം  KN നാരായണന്‍ നമ്പൂതിരി, ദേവസ്വം അസിസ്റ്റന്‍ മാനേജര്‍ Kvശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സഹകാര്‍മ്മികരായിരുന്നു. കലാമണ്ഡപത്തില്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നാമസങ്കീര്‍ത്തന ലഹരിയും സംഗീതനൃത്ത കലകളുടെ അവതരണവും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തസഹസ്രങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.


Post a Comment

0 Comments