ഇടമറ്റം കെടിജെഎം ഹൈസ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഓഫ് പാലായുടെ നേതൃത്വത്തില്‍ സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി. തിരുവല്ല അമിത കെയര്‍ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടനം ഇടമറ്റം സെന്റ് മിഖായെല്‍ ചര്‍ച്ച് വികാരി റവ: ഡോ: മാത്യൂ കിഴക്കെ അരഞ്ഞാണിയില്‍ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് സെന്‍ട്രല്‍ പ്രസിഡന്റ് ഡോ വി എ ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാദര്‍ മനോജ് പൂത്തോട്ടാല്‍ സ്വാഗതമാശംസിച്ചു മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുകയില്‍, ലയണ്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു തുണ്ടിയില്‍ , ലയണ്‍സ് ക്ലബ് സെക്രട്ടറി മാത്യു കുരുവിള, ട്രഷറര്‍ ജോമോന്‍ അപ്പശേരി, പ്രിന്‍സ് ജേക്കബ്, കിഷോര്‍ ചക്കാലക്കല്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, സിന്ധു തോമസ് എന്നിവര്‍ സംസാരിച്ചു. തിരുവല്ല അമിത കെയര്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു എസ്. ബോധവത്കരണ ക്ലാസ് നയിച്ചു. ലോകസമാധാനത്തിയായി ഒരുമയില്‍ ഒന്നായി' എന്ന സന്ദേശവുമായി ചിത്രരചന മത്സരം നടത്തി. വിജയികള്‍ക്ക്സമ്മാനംനല്‍കി.


.webp)


0 Comments