ഏറ്റുമാനൂരില്‍ ഗ്രീന്‍ മാര്‍ട്ട് ട്രേഡിങ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍, കുമിള്‍ നാശിനികള്‍, കളനാശിനികള്‍, കീടനാശിനികള്‍, ജൈവവളങ്ങള്‍, സ്‌പ്രേയറുകള്‍ എന്നിവ മിതമായ വിലയില്‍ ലഭ്യമാക്കുന്ന ഗ്രീന്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു.
ഓള്‍ഡ് എം.സി റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റേഷന് സമീപമാണ് ഗ്രീന്‍ മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വിജി ചാവറ, ഇ.എസ്. ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.പി തോമസ്, അദാമ ഇന്ത്യ റീജണല്‍ മാനേജര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആദ്യ വില്പന എം.പി തോമസ്നിര്‍വഹിച്ചു.





0 Comments