Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ വികസന സദസ്സിന് മുന്നോടിയായി തൊഴില്‍ മേള സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ നഗരസഭയില്‍ വികസന സദസ്സിന് മുന്നോടിയായി തൊഴില്‍ മേള സംഘടിപ്പിച്ചു. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും, നിര്‍മാണ്‍ ഓര്‍ഗൈനസേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച തൊഴില്‍ മേള ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി പാരീഷ് ഹാളില്‍ നടന്നു. 
മേളയില്‍ 19 തൊഴില്‍ദാതാക്കളും 250-ഓളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി   ചെയര്‍പേഴ്‌സണ്‍ അജിത ഷാജി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ബിനുജി ജി സ്വാഗതം ആശംസിച്ചു. വിജ്ഞാന കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ് പി പദ്ധതി വിശദീകരണം നടത്തി.. ഏറ്റുമാനൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ബേബി നന്ദി പ്രകാശിപ്പിച്ചു. ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രീത കെ.ജി, NULM സിറ്റി മിഷന്‍ മാനേജര്‍ സുനു ജോണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യ എം.എ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments